ചമ്പാട് : വിദ്യാഭ്യാസരംഗത്ത് സർക്കാർ വരുത്തിയത് വിപ്ലവകരമായ മാറ്റമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ; ചമ്പാട് എൽപി സ്കൂൾ 122 ആം വാർഷികം ആഘോഷിച്ചു.



വാർഷിക ആഘോഷവും, അഭിനന്ദന സദസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിപ്ലവകരമായ പരിവർത്തനമാണ് സ്കൂളുകളിൽ സർക്കാർ നടത്തിയത്. നേരത്തെ പെൺകുട്ടികൾ വിദ്യാഭ്യാസ രംഗത്ത് പിന്നോട്ടായിരുന്ന സാഹചര്യം മാറി. പെൺകുട്ടികൾക്ക് തുല്യ വിദ്യാഭ്യാസം നേടിയ യുവാക്കളെ വിവാഹം കഴിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലെന്നും മന്ത്രി പറഞ്ഞു.
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി. സി.കെ അശോകൻ അധ്യക്ഷനായി. ചൊക്ലി എ.ഇ.ഒ വി.കെ സുധി, പാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, പന്ന്യന്നൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ, വാർഡംഗം ഹഫ്സത്ത് ഇടവലത്ത്, ചൊക്ലി ബി.പി.സി സുനിൽ ബാൽ, പി.ടി.എ പ്രസി. ടി.കെ ഫൈസൽ, കെ.ജയരാജൻ, നസീർ ഇടവലത്ത്, സി.കെ ശശിധരൻ, ചമ്പാട് വെസ്റ്റ് യുപി പ്രധാനധ്യാപകൻ രജിലേഷ്, നിഷ മത്തത്ത്, വി.കെ.കെ റയീസ്, ടി.മുനവർ പി.സി ഖാദർകുട്ടി, സ്കൂൾ ലീഡർ എ.എസ് ആരാധ്യ എന്നിവർ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി ടി. ബുഷ്റ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനധ്യാപകൻ എം.ജയകൃഷ്ണൻ സ്വാഗതവും, പ്രോഗ്രാം കൺവീനർ പി.കെ സാജിറ നന്ദിയും പറഞ്ഞു.
Minister Ahmed Devarkov said that the government has made a revolutionary change in the field of education. Champat LP School celebrated its 122nd anniversary.
